ലോക പരിസ്ഥിതി ദിനാചരണം
തളിപ്പറമ്പ : തൃച്ചംബരം പഞ്ചവടി പ്രദേശം അടുത്തകാലത്തായി കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്.ഒരുകാലത്ത് ജലസമൃധമായ പ്രദേശമായിരുന്നു. കൂടുതൽ വീടുകൾ വന്നതുമാത്രമല്ല ഈയോരവസ്ഥയ്ക് കാരണം. പല വീടുകളിലും കുഴൽ കിണറുകളാണ്. കുഴൽകിണറുകളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. പഞ്ചവടി കോളനിക്ക് മുകൾഭാഗത്തുള്ള കുന്നിന്പ്രദേശം സ്വകാര്യവ്യക്തിയുടെതാണ്. ഈ പ്രദേശത്ത് മണ്ണെടുത്ത് മാറ്റപ്പെട്ടിട്ടുള്ള അവസ്ഥയിലാണ്. നൂറുകണക്കിന് ലോഡ് മണ്ണാണ് ഈ കുന്നിൻപ്രദേശത്തുനിന്നും എടുത്തുമാറ്റപ്പെട്ടത്. മഴക്കാലമായാൽ ശക്തമായ രീതിയിൽ മണ്ണൊലിച്ച് പഞ്ചവടി റോഡിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. ഇതുമൂലം പലതവണ റോഡുകൾ കേടുവരുന്നതിനും കാരണമായിട്ടുണ്ട്. പ്രദേശവാസികൾ പലതവണ പ്രതിഷേധം ഉയർത്തിയെങ്കിലും സ്വകാര്യവ്യക്തിയുടെ പ്രദേശമായതിനാൽ ചെറുത്തുനില്പ് ശക്തിപ്പെടുത്താൻ സാധിച്ചിരുന്നില്ല.
ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി തൃച്ചംബരം യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേത്രത്വത്തിൽ പ്രസ്തുത പ്രദേശം സന്ദർശിച്ച് ഭൂപ്രദേശത്തിന്റെ ദുരവസ്ഥ നേരിൽ കണ്ട് വിലയിരുത്തി. കേരളത്തിലെ പല കുന്നുകൾക്കും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണിയാണ് നമ്മുടെ തൊട്ടടുത്തുള്ള കുന്നിനും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാകുന്നതിന് ഈ സന്ദർശനം സഹായകമായി. എല്ലാ കുട്ടികളും പ്രസ്തുത സ്ഥലത്ത് വച്ച് കുന്നുകൾ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞഎടുത്തു. പി.ടി.എ പ്രസിഡന്റ് പി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.കൌൺസിലർ ദീപ രഞ്ജിത്ത്, ഹെഡ്മിസ്ട്രെസ്സ്ടി.ചാന്ദിനി,സി.വി.സോമനാഥൻ,പി.ഗോവിന്ദൻ,കെ.എസ്.വിനീത്,സുനിത ഉണ്ണികൃഷ്ണൻ ,സി.വി.ഇന്ദിര, വി.ഷൈനി, എന്നിവര് സംസാരിച്ചു.ടി.അംബരീഷ്, എം.പി.രഞ്ജിനി,എം.ശ്രീജ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയ പരിസരത്ത് വൃക്ഷ തൈകൾ നട്ടു. പ്രത്യക അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞഎടുത്തു. പരിസ്ഥിതി ക്വിസ് , പതിപ്പ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

No comments:
Post a Comment