പ്രവേശനോത്സവം-
2016-17
തളിപ്പറമ്പ : തൃച്ചംബരം യു പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം തളിപ്പറമ്പ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രജനി രാമാനന്ദ് അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഗംഗാധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് കൌൺസിലർ ദീപ രഞ്ജിത്ത് ,സ്കൂൾ മാനേജർ സി.കെ.ഗീത, മദർ പി.ടി.എ ചെയർപേഴ്സൻ സുനിത ഉണ്ണികൃഷ്ണൻ, സി.വി.സോമനാഥൻ, പി.ഗോവിന്ദൻ, മണികണ്ഠൻ എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മിസ്റ്റ്രെസ്സ് ടി.ചാന്ദിനി സ്വാഗതവും ടി.അംബരീഷ് നന്ദിയും പറഞ്ഞു.കുട്ടികൾക്ക് പാഠപുസ്തകം, യൂണിഫോം, പഠന കിറ്റ്, പായസം എന്നിവ വിതരണം ചെയ്തു.
No comments:
Post a Comment