പച്ചക്കറി വിത്ത് വിതരണോദ്‌ഘാടനം
തളിപ്പറമ്പ : സംസ്ഥാന കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷി ഭവന്റെ നേതൃത്വത്തിൽ തൃച്ചംബരം യു.പി.സ്‌കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. തളിപ്പറമ്പ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി രാമാനന്ദ് വിതരണോദ്‌ഘാടനം നിർവഹിച്ചു. പി.ടി എ വൈസ് പ്രസിഡന്റ് എൻ.പി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.നാരായണൻ പദ്ധതി വിശദീകരിച്ചു. ടി.ദിഗേഷ് കുമാർ, പി.ടി.സത്യലക്ഷ്മി എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ടി.ചാന്ദിനി സ്വാഗതവും ടി.അംബരീഷ് നന്ദിയും പറഞ്ഞു.
വായനാദിനാചരണം
തളിപ്പറമ്പ : തൃച്ചംബരം യു.പി.സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനാദിനവും വിദ്യാരംഗം ഉദ്ഘാടനവും ഹെഡ് മിസ്ട്രെസ്സ് ടി.ചാന്ദിനി നിര്വഹിച്ചു.പി.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഈ വര്ഷത്തെ ലൈബ്രറി വിതരണവും വായനമത്സരവും വായന ക്വിസും നടത്തി.ചടങ്ങില്‍ നാടന്പാട്ടിന് സംസ്ഥാന തലത്തില്‍ പങ്കെടുത്ത സാഗര സജീവനെ ഉപഹാരം നല്കി അനുമോദിച്ചു. സി.വി.ഇന്ദിര, പി.പി.ഗീതാകുമാരി,എം.ശ്രീജ എന്നിവര് സംസാരിച്ചു.
ജില്ലാ കൃഷിത്തോട്ടം സന്ദര്ശിച്ചു





