Thursday, 27 October 2016

തളിപ്പറമ്പ നോർത്ത് ഉപജില്ലാ മേള : തൃച്ചംബരം യു.പി. സ്കൂളിന് മികച്ച വിജയം
തളിപ്പറമ്പ: മൂത്തേടത്ത് സ്കൂളിൽ വച്ച് നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ ശാസ്ത്ര- ഗണിതശാസത്ര -സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ - ഐ.ടി.മേളകളിൽ തൃച്ചംബരം യു.പി. സ്കൂൾ മികച്ച വിജയം കൈവരിച്ചു. ഗണിത മേളയിൽ എൽ.പി.വിഭാഗം ഓവർ ഓൾ ഒന്നാം സ്ഥാനവും യു.പി.വിഭാഗത്തിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും ഐ.ടി. മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും നേടി. അംന ജബീൻ, പി.പി.സജ അലി, സി.വി. ഷേവാഗ് ബാബു, എം.എസ്.ആർദ്ര, അനുശ്രീ പ്രദീപ്, ദീപ്ത ദിനേശൻ, ദേവാദ്രിക.ജി. കൃഷ്ണൻ, ശ്രീലക്ഷ്മി സോമനാഥ് എന്നീ കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
 തളിപ്പറമ്പ നോർത്ത് ഉപജില്ലാ മേളയിൽ മികച്ച വിജയം കൈവരിച്ച 
തൃച്ചംബരം യു.പി.സ്കൂളിലെ മത്സരാർത്ഥികൾ

Sunday, 7 August 2016

തളിര് സ്‌കോളർഷിപ്പ് വിജയി
ശ്രീലക്ഷ്മി സോമനാഥ് ( 7 - ബി )
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന തല നാടൻ പാട്ട് മത്സര വിജയി
സാഗര സജീവ് ( 7 - ബി )

Tuesday, 28 June 2016

http://scholarship.itschool.gov.in/prematric_obc2016-17/


                       പച്ചക്കറി വിത്ത് വിതരണോദ്‌ഘാടനം

തളിപ്പറമ്പ : സംസ്ഥാന കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷി ഭവന്റെ നേതൃത്വത്തിൽ തൃച്ചംബരം യു.പി.സ്‌കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. തളിപ്പറമ്പ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി രാമാനന്ദ് വിതരണോദ്‌ഘാടനം നിർവഹിച്ചു. പി.ടി എ വൈസ് പ്രസിഡന്റ് എൻ.പി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.നാരായണൻ പദ്ധതി വിശദീകരിച്ചു. ടി.ദിഗേഷ് കുമാർ, പി.ടി.സത്യലക്ഷ്മി എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ടി.ചാന്ദിനി സ്വാഗതവും ടി.അംബരീഷ് നന്ദിയും പറഞ്ഞു.


വായനാദിനാചരണം

തളിപ്പറമ്പ : തൃച്ചംബരം യു.പി.സ്കൂളില്വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്വായനാദിനവും വിദ്യാരംഗം ഉദ്ഘാടനവും ഹെഡ് മിസ്ട്രെസ്സ് ടി.ചാന്ദിനി നിര്വഹിച്ചു.പി.ഗോവിന്ദന്അധ്യക്ഷത വഹിച്ചു. വര്ഷത്തെ ലൈബ്രറി വിതരണവും വായനമത്സരവും വായന ക്വിസും നടത്തി.ചടങ്ങില്നാടന്പാട്ടിന് സംസ്ഥാന തലത്തില്പങ്കെടുത്ത സാഗര സജീവനെ ഉപഹാരം നല്കി അനുമോദിച്ചു. സി.വി.ഇന്ദിര, പി.പി.ഗീതാകുമാരി,എം.ശ്രീജ എന്നിവര്സംസാരിച്ചു.


ജില്ലാ കൃഷിത്തോട്ടം സന്ദര്ശിച്ചു 

തളിപ്പറമ്പ : തൃച്ചംബരം യു.പി.സ്കൂളിലെ വിദ്യാര്ഥികള്കരിമ്പത്തുള്ള ജില്ലാ കൃഷിത്തോട്ടം സന്ദര്ശിച്ചു. കൃഷി ഓഫീസര്ശ്രീ.നാരായണന്നൂതന കൃഷി രീതികളെക്കുറിച്ച് ക്ലാസെടുത്തു.ബഡിംഗ്,ഗ്രാഫ്ടിംഗ് എന്നീ കൃഷിരീതികള്പരിചയപ്പെടുത്തി. പി.ഗോവിന്ദന്‍,കെ.സുരേഷ്,ടി.വി.അരുണ കുമാരി, പി.പി.ഗീതാകുമാരി,സി.വി.ഇന്ദിര,എം.ശ്രീജ എന്നിവര്നേതൃത്വം നല്കി.


 


Tuesday, 7 June 2016


     ലോക പരിസ്ഥിതി ദിനാചരണം 


തളിപ്പറമ്പ : തൃച്ചംബരം പഞ്ചവടി പ്രദേശം അടുത്തകാലത്തായി കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്.ഒരുകാലത്ത് ജലസമൃധമായ പ്രദേശമായിരുന്നു. കൂടുതൽ വീടുകൾ വന്നതുമാത്രമല്ല ഈയോരവസ്ഥയ്ക് കാരണം. പല വീടുകളിലും കുഴൽ കിണറുകളാണ്. കുഴൽകിണറുകളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. പഞ്ചവടി കോളനിക്ക് മുകൾഭാഗത്തുള്ള കുന്നിന്പ്രദേശം സ്വകാര്യവ്യക്തിയുടെതാണ്. പ്രദേശത്ത് മണ്ണെടുത്ത് മാറ്റപ്പെട്ടിട്ടുള്ള അവസ്ഥയിലാണ്. നൂറുകണക്കിന് ലോഡ് മണ്ണാണ് കുന്നിൻപ്രദേശത്തുനിന്നും എടുത്തുമാറ്റപ്പെട്ടത്. മഴക്കാലമായാൽ ശക്തമായ രീതിയിൽ മണ്ണൊലിച്ച് പഞ്ചവടി റോഡിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. ഇതുമൂലം പലതവണ റോഡുകൾ കേടുവരുന്നതിനും കാരണമായിട്ടുണ്ട്. പ്രദേശവാസികൾ പലതവണ പ്രതിഷേധം ഉയർത്തിയെങ്കിലും സ്വകാര്യവ്യക്തിയുടെ പ്രദേശമായതിനാൽ ചെറുത്തുനില്പ് ശക്തിപ്പെടുത്താൻ സാധിച്ചിരുന്നില്ല.
                          
ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി തൃച്ചംബരം യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേത്രത്വത്തിൽ പ്രസ്തുത പ്രദേശം സന്ദർശിച്ച് ഭൂപ്രദേശത്തിന്റെ ദുരവസ്ഥ നേരിൽ കണ്ട് വിലയിരുത്തി. കേരളത്തിലെ പല കുന്നുകൾക്കും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണിയാണ് നമ്മുടെ തൊട്ടടുത്തുള്ള കുന്നിനും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാകുന്നതിന് സന്ദർശനം സഹായകമായി.    എല്ലാ കുട്ടികളും പ്രസ്തുത സ്ഥലത്ത് വച്ച് കുന്നുകൾ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞഎടുത്തു. പി.ടി. പ്രസിഡന്റ് പി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.കൌൺസിലർ ദീപ രഞ്ജിത്ത്, ഹെഡ്മിസ്ട്രെസ്സ്ടി.ചാന്ദിനി,സി.വി.സോമനാഥൻ,പി.ഗോവിന്ദൻ,കെ.എസ്.വിനീത്,സുനിത ഉണ്ണികൃഷ്ണൻ ,സി.വി.ഇന്ദിര, വി.ഷൈനി, എന്നിവര് സംസാരിച്ചു.ടി.അംബരീഷ്, എം.പി.രഞ്ജിനി,എം.ശ്രീജ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
                         
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയ പരിസരത്ത് വൃക്ഷ തൈകൾ നട്ടു. പ്രത്യക അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞഎടുത്തു. പരിസ്ഥിതി ക്വിസ് , പതിപ്പ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.