Thursday, 27 October 2016

തളിപ്പറമ്പ നോർത്ത് ഉപജില്ലാ മേള : തൃച്ചംബരം യു.പി. സ്കൂളിന് മികച്ച വിജയം
തളിപ്പറമ്പ: മൂത്തേടത്ത് സ്കൂളിൽ വച്ച് നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ ശാസ്ത്ര- ഗണിതശാസത്ര -സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ - ഐ.ടി.മേളകളിൽ തൃച്ചംബരം യു.പി. സ്കൂൾ മികച്ച വിജയം കൈവരിച്ചു. ഗണിത മേളയിൽ എൽ.പി.വിഭാഗം ഓവർ ഓൾ ഒന്നാം സ്ഥാനവും യു.പി.വിഭാഗത്തിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും ഐ.ടി. മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും നേടി. അംന ജബീൻ, പി.പി.സജ അലി, സി.വി. ഷേവാഗ് ബാബു, എം.എസ്.ആർദ്ര, അനുശ്രീ പ്രദീപ്, ദീപ്ത ദിനേശൻ, ദേവാദ്രിക.ജി. കൃഷ്ണൻ, ശ്രീലക്ഷ്മി സോമനാഥ് എന്നീ കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
 തളിപ്പറമ്പ നോർത്ത് ഉപജില്ലാ മേളയിൽ മികച്ച വിജയം കൈവരിച്ച 
തൃച്ചംബരം യു.പി.സ്കൂളിലെ മത്സരാർത്ഥികൾ

Sunday, 7 August 2016

തളിര് സ്‌കോളർഷിപ്പ് വിജയി
ശ്രീലക്ഷ്മി സോമനാഥ് ( 7 - ബി )
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന തല നാടൻ പാട്ട് മത്സര വിജയി
സാഗര സജീവ് ( 7 - ബി )